ബംഗളൂര്:സ്വാമി ചിന്മയാനന്ദജിയുടെ ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് എറണാകുളത്ത് മെയ് 6, 7, 8 തീയതികളില്‍ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി മെയ് 8 ന് ആരംഭിക്കുന്ന ചിന്മയാസന്ദേശവാഹിനി (ജ്യോതിയാത്ര)പത്രിക ബംഗളൂര് ആര്‍ട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്രാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പ്രകാശനം ചെയ്തു.
മെയ് 8 ന് സ്വാമിജിയുടെ ജനനസമയമായ വൈകുന്നേരം 7.30 ന് എറണാകുളത്ത് ശിവക്ഷേത്ര മൈതാനിയില്‍ (ചിന്മയ നഗര്‍) ചിന്മയാമിഷന് ആഗോള മേധാവി സ്വാമി തേജോമയാനന്ദജി ജ്യോതിയാത്രയ്ക്ക് തിരികൊളുത്തും.
ഭാരതത്തില്‍ അങ്ങോളമിങ്ങോളം 20,000 ല്‍ പരം കിലോമീറ്റര്‍ സഞ്ചരിച്ച് ഏകദേശം 500 ല്‍പ്പരം കേന്ദ്രങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 2015 ഡിസംബര്‍ 31-ന് പൂനെയിലെ ചിന്മയാമിഷന് വിഭൂതി ആശ്രമത്തില്‍ എത്തിച്ചേരും. ഈ ജ്യോതി കെടാവിളക്കായി അവിടെ സ്ഥാപിക്കും.
ബംഗളൂരില്‍ നടന്ന ചടങ്ങില്‍ കേരള ഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ആഘോഷസമിതി അംഗങ്ങളായ പി.രാമചന്ദ്രന് (വേണു), സി.ജി.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: