ന്യൂദല്‍ഹി : നിശാക്ലബ് സുരക്ഷാ ജീവനക്കാരനെ (ബൗണ്‍സര്‍) കൈയേറ്റം ചെയ്ത കുറ്റത്തില്‍ ബോളീവുഡ് താരം ആദിത്യ പഞ്ചോളിയെ അറസ്റ്റുചെയ്തു. ഇന്നലെ അതിരാവിലെ മുബൈ സബര്‍ബന്‍ ജുഹുവിലെ സീ പ്രിന്‍സസ്് നിശാ ക്ലബിലെത്തിയ പഞ്ചോളി ഡിജെ പാര്‍ട്ടി ഇഷ്ടപ്പെടാതെ സ്വയം ഇംഗ്ലീഷ് പാട്ടുകള്‍ പാടുകയായിരുന്നു.
ജീവനക്കാര്‍ ഇതിനെ എതിര്‍ത്തതോടെ പഞ്ചോളി ഇവരെ കൈയേറ്റം ചെയ്തു. ഇതിനെ തുടര്‍ന്ന് ക്ലബ് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാന്താക്രൂസ് പോലീസെത്തി താരത്തെ അറസ്റ്റുചെയ്യുകയായിരുന്നു.
പരിശോധനയില്‍ പഞ്ചോളി അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പഞ്ചോളിയുടെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ജീവനക്കാരന് ചികിത്സയിലാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പഞ്ചോളിയെ ജാമ്യത്തില്‍ വിട്ടു. 50 കാരനായ താരം മദ്യ ലഹരിയില്‍ ആളുകളെ കൈയേറ്റം ചെയ്തതിന്വേറേയും കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: