കൊച്ചി : അഞ്ചു വര്‍ഷത്തിനുള്ളില്‍, മൂലകോശ ഗവേഷണ – ഉല്പന്ന വികസന മേഖലയില്‍ 10,000 ലേറെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനങ്ങള്‍. ആസന്ന ഭാവിയില്‍ ഭാരതം, ജപ്പാന്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ ഏഷ്യ പസഫിക് മൂലകോശ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുമെന്നാണ് പഠനം.
കാന്‍സര്‍, പാര്ക്കിന്സണ്, ആര്‍ത്രൈറ്റിസ്, സിഎല്‍എ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് മൂലകോശം ഫലപ്രദമായ പ്രതിവിധി ആണ്. ജിഡിപിയുടെ 0.9 ശതമാനം മാത്രമാണ് ഭാരതം ഗവേഷണ-വികസനങ്ങള്‍ക്ക് ചെലവഴിക്കുന്നത്. റഷ്യയില്‍ 1.12 ശതമാനവും ചൈനയില്‍ 1.84 ശതമാനവും ആണെന്ന് പഠനം നടത്തിയ മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെ സംരംഭമായ സ്റ്റെംപ്യൂട്ടിക്സ് റിസര്‍ച്ച് വ്യക്തമാക്കുന്നു.
യുവതലമുറ മൂലകോശ ഗവേഷണം ഗൗരവതരമായ ജോലിയായി സ്വീകരിക്കണമെങ്കില്‍ ഗവേഷണ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തേണ്ടതാണെന്ന് സ്റ്റെംപ്യൂട്ടിക്സ് റിസര്‍ച്ച് ജനറല്‍ മാനേജര്‍ വിജയരാഘവന് ചൂണ്ടിക്കാട്ടി.
ആഗോള വിപണി 2017-ല്‍ 16 ബില്യണ്‍-ന്റേതാകുമെന്നാണ് സൂചന. അപ്പോള്‍ ഇന്ത്യന്‍ വിപണി 16 ദശലക്ഷത്തിന്റേതായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: