മാവേലിക്കര: കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിയെ പത്തുവര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ചെറിയനാട് വാര്യംവീട്ടില്‍ തെക്കേതില്‍ രാജേന്ദ്രന്‍നായരെ (53)യാണ് ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മുഹമ്മദ് വസീം ഉത്തരവായത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. 2012 ഏപ്രില്‍ 11നാണ് ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ഇയാളുടെ കടയില്‍ നിന്നും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വോഡ് സിഐ മുഹമ്മദ് ന്യൂമാന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടുന്നത്.
ചാക്കിലും ചെറിയ പൊതികളിലുമായി സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. സ്‌കൂളിനു സമീപം കഞ്ചാവ് വില്‍പ്പന നടത്തിയതിനാലാണ് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാംവര്‍ഗീസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: