കൊച്ചി: തൃപ്പൂണിത്തുറ ചോയ്്സ് സ്കൂളില്‍ ‘വണ്‍സ് അപ്പോണ്‍ എ റെയിന്‍ബോ’ എന്ന പേരില്‍ ഗ്രാന്റ് പേരന്റ്സ് ദിനം ആചരിച്ചു. ജീവിതത്തില്‍ ആദ്യമായി സ്നേഹിക്കാന്‍ പഠിക്കുന്നത് മുത്തച്ഛനിലും മുത്തശ്ശിയില്നിന്നുമാണെന്ന വലിയ പാഠം ഒരിക്കല്‍ കൂടി വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിക്കാന്‍ സംഘടിപ്പിച്ചതായിരുന്നു ഈ ദിനം.
പ്രകൃതിയില്‍ സ്നേഹവും സന്തോഷവും ഒന്നുചേര്‍ന്ന് ഒരു മായികവില്ല് തീര്‍ത്ത കഥയാണ് ‘വണ്‍സ് അപ്പോണ്‍ എ റെയിന്‍ബോ’യിലൂടെ പറയുന്നത്. കിന്റര്ഗാര്ട്ടണിലെ കുട്ടികളായിരുന്നു അഭിനേതാക്കാള്‍.
ഒരിക്കല്‍ ഭൂമിയിലെ അഞ്ചു നിറങ്ങള്‍ തങ്ങളുടെ മഹത്വത്തെക്കുറിച്ച് കലഹിച്ചു. ഇവരെ ഒന്നിപ്പിക്കാന്‍ ഭൂമി വൃഥാ പരിശ്രമിച്ചു. ഒടുവില്‍ ഇടിവെട്ടി മഴ പെയ്തപ്പോള്‍ നിറങ്ങളെല്ലാം പേടിച്ചുപോയി. അവര്‍ ഒന്നിച്ചുചേര്‍ന്ന് ഒരു വില്ലുപോലെ നിന്നു. അങ്ങനെയാണ് മഴവില്ലുണ്ടായത്. നിറങ്ങളെ അവരുടെ തെറ്റ് ബോധ്യപ്പെടുത്താന്‍ മഴയ്ക്കു സാധിച്ചു. അതോടെ ലോകത്തിന്റെ പ്രത്യാശയുടെ ചിഹ്നമായി മഴവില്ല് മാറി.
മൂന്നു മുതല്‍ നാലര വയസുവരെ പ്രായമുള്ള 155 കുട്ടികളാണ് നാടകത്തില്‍ പങ്കെടുത്തത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന നാടകം സംവിധാനം ചെയ്തത് കിന്റര്ഗാര്ട്ടണിലെ അദ്ധ്യാപിക സിന്ധു രവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: