പൃഥ്വിരാജിന് അനാര്‍ക്കലിയില്‍ മൂന്ന് നായികമാര്‍. പ്രമുഖ തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് അനാര്‍ക്കലി. മിയ ജോര്‍ജ്, പ്രിയല്‍ ഗോര്‍, സംസ്കൃതി ഷേണായി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
ശന്തനു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ബിജു മേനോന്, രാജീവ് മേനോന്, കബീര്‍ ബേഡി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. കൊച്ചി, കവരത്തി എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം. സച്ചി തന്നെയാണ് അനാര്ക്കലിക്കുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗര്‍. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് അനാര്‍ക്കലി നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: