കൊച്ചി : കേരളത്തിലെ പുതിയ ജിഎസ്എം പ്രീപേ വരിക്കാര്‍ക്കായി, ടാറ്റാ ടെലിസര്വ്വീസസിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ അവതരിപ്പിയ്ക്കുന്നു സരല് പ്ലാന്‍, ഒരു പുതിയ ഫസ്റ്റ് റീചാര്‍ജ്ജ് കൂപ്പണ്‍. 66 രൂപയ്ക്ക് ലഭ്യമാകുന്ന സരല് പ്ലാന്‍, ആദ്യത്തെ മൂന്നു മാസം എല്ലാ ലോക്കല്‍-എസ് ടി ഡി കോളുകളും മിനുട്ടിന് 25 പൈസ നിരക്കിലും, അടുത്ത മൂന്നു മാസത്തേയ്ക്ക് മിനുട്ടിന് 35 പൈസ നിരക്കിലും വാഗ്ദാനം ചെയ്യുന്നു.
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്, യെമന്‍ തുടങ്ങിയ തെരഞ്ഞെടുത്ത ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് എസ്ടിഡി കോളുകള്‍ സെക്കന്റിന് 13 പൈസ നിരക്കില്‍ 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി സരള്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 30 ദിവസത്തെ വാലിഡിറ്റിയോടുകൂടി 40 രൂപയുടെ സംസാര സമയവും 200 എംബി 3ജി ഡാറ്റായും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഒരു ദിവസത്തെ ലോക്കല്‍-എസ്ടിഡി കോളുകളുടെ ആദ്യത്തെ മിനുട്ടിന് ഒരു രൂപ നിരക്ക് ഈടാക്കുന്നതായിരിയ്ക്കും.
വളരെ ലളിതവും പോക്കറ്റ് ഫ്രണ്ട്ലിയുമായ ഒന്നാണ് സരല് പ്ലാന്‍. കേരളത്തിലെ വരിക്കാര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നീണ്ട കാലാവധിയോടുകൂടി വോയ്സ്-ഡാറ്റാ ഉപയോഗങ്ങള്‍ ഈ പ്ലാന്‍ വാഗ്ദാനം നല്കുന്നു സരല് പ്ലാന്‍ അവതരിപ്പിച്ചു കൊണ്ട് ടാറ്റാ ഡോകോമോ കേരള-കര്‍ണ്ണാടക സര്‍ക്കിള്‍ മൊബിലിറ്റി ബിസിനസ് യൂണിറ്റ് തലവന്‍ അശോക് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: