മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ മണ്ണില്‍ പൗരാണികമായ ആചാരാനുഷ്ഠാനങ്ങളോടുകൂടി ഉദയര്‍കുന്ന് ഭഗവതിയുടെ ഉത്സവം ചെട്ടിവേലയോടെ സമാപിച്ചു. വ്യാഴാഴ്ച വൈകീട്ട് ഉത്സവച്ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് സ്ഥാനീയ ചെട്ടിയാന്മാരെ ആദരിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. പ്രാദേശികവേലകള് ചേര്‍ന്ന് സാംസ്കാരിക ഘോഷയാത്രയായി നഗരവീഥികളെ പുളകമണിയിച്ചു.
സ്ഥാനീയ ചെട്ടിയാന്മാരെ വടക്കുമണ്ണം മുമ്മൂര്ത്തിക്ഷേത്രത്തില് നിന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായെ എം.പുരുഷോത്തമന്, കെ.സി.സച്ചിദാനന്ദന്, പി.ശങ്കര നാരായണന്, മോപാലകൃഷ്ണന്, ചന്ദ്രശേഖരന് എന്നിവര്‍ ചേര്‍ന്ന് ആനയിച്ചു.
എന്‍.ഷംസുദ്ദീന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ട് റഫീക് കുന്തിപ്പുഴ, കെ.ബി.സോമന്, ടി.ആര്.സെബാസ്റ്റിയന് എന്നിവരും അണിചേര്‍ന്നു. ഇത്തവണത്തെ ദേശവേലകളില് മണ്ണാരക്കാട് കെഎസ്ഇബിയും കേരള വ്യാപാരി വ്യവസായി എാകോപനസമിതിയും പങ്കെടുത്തു. ഊര്‍ജ സംരക്ഷണ മേഖല എന്ന പ്ലക്കാര്‍ഡുമായാണ് കെസ്ഇബി ജീവനക്കാര്‍ അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: