പാലക്കാട്: വ്യാജചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂലക്കുരു, ഫിസ്റ്റുല, ഹൈഡ്രോസീല്‍, ലൈംഗിക ബലഹീനത തുടങ്ങി അസുഖങ്ങള്‍ ഭേദമാക്കാമെന്ന് പ്രചരണം നടത്തിയാണ് ഇത്തരം വ്യാജ ചികിത്സകര്‍ തട്ടിപ്പ് നടത്തുന്നത്.
യാതൊരു വിദ്യാഭ്യാസയോഗ്യതപോലുമില്ലാത്ത ഇത്തരക്കാര്‍ കാടത്ത രീതിയിലുള്ള ചികിത്സ രീതി അവലംബിക്കുന്നത് മൂലം നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുകയാണ്.
ഇത്തരമൊരു സഹാചര്യത്തില്‍ ഇത്തരം ചികിത്സാരീതികള്‍ക്കെതിരെ കണ്ണടയ്ക്കാനോ തള്ളിക്കളയാനോ ഐഎംഎക്ക് സാധ്യമല്ല. വ്യാജചികിത്സകര്‍ എഴുതുന്ന കുറിപ്പടികയില്‍മേല്‍ മരുന്നുകള്‍ നല്കുന്ന മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണം. പത്രസമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.വി. കൃഷ്ണകുമാര്‍, ഡോ. പത്മനാഭന്, ഡോ. കൃഷ്ണകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: