പാലാ: കുടിവെള്ളത്തിന് ഏറെ ക്ഷാമം അനുഭവപ്പെടുന്ന കടനാട് പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലുള്ള ആറു പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാരമായി രൂപം നല്കിയ നീലൂര്‍ ശുദ്ധജലവിതരണപദ്ധതി ഉടന്‍ പൂര്ത്തീയാക്കണമെന്ന് പിഴക് ഗ്രാമവികസന സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ആന്റണി ഞാവള്ളി അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴയാറിന്റെ മുകള്‍ ഭാഗമായ മലങ്കരയില്‍നിന്നും വെള്ളം പമ്പുചെയ്ത് നീലൂരിനടത്തുള്ള മൂറുമലയില് ടാങ്കില്‍ സംഭരിച്ച് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ഇപപോഴും കടലാസില്‍ ഉറങ്ങുകയാണ്. കടനാട് പഞ്ചായത്തിനു പുറമെ രാമപുരം, കരൂര്‍, മേലുകാവ്, മുട്ടം, ഭരണങ്ങാനം എന്നീ പഞ്ചായത്തുകളില്‍ വെള്ളം എത്തിക്കാനും നിര്‍ദ്ദിഷ്ഠ പദ്ധതിക്ക് കഴിയുമായിരുന്നു. 1983 ല്‍ പദ്ധതിക്കുവേണ്ടി സര്‍വ്വേ നടത്തി ടാപ്പ് പോയിന്റുവരെ നിശ്ചയിച്ചതാണ്. കടനാട് പഞ്ചായത്തിലെ പിഴക്, മാനത്തൂര്‍, മണിയാക്കുംപാറ, മേപ്പുതുശ്ശേരി, നീലൂര്‍ പ്രദേശങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമര്‍ന്നിട്ട് മാസങ്ങളായി. നീലൂര്‍ ശുദ്ധജലവിതരണ പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബേബി മുതുപ്ലാക്കല്‍, സിന്നി തച്ചാമ്പുറം, ജോമോന് തെക്കേക്കണ്ടം, അന്ത്രയോസ് തേവര്‍കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: