കുമരകം: കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയായ ദാരിദ്രരേഖക്കു താഴെയുള്ളവര്‍ക്കും ആധാര്‍കാര്‍ഡ് എടുത്തിട്ടുള്ളവര്‍ക്കും നല്കുന്ന 150 രൂപ പഞ്ചായത്തിലൂടെ നല്കുന്ന പദ്ധതി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം. കുമരകത്ത് ഈ പദ്ധതി രാഷ്ട്രീയം നോക്കിയും അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കുന്നതായാണ് ജനങ്ങള്‍ പഞ്ചായത്തിനെതിരായി ഉന്നയിക്കുന്ന ആരോപണം.
മക്കള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയും വരുമാനവുമുള്ളവര്‍ക്ക് ഈ തുക ലഭിക്കുമ്പോള്‍ 2 സെന്റില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനും ആദിവാസി കോളനിയിലെ വനവാസികളും ആനുകൂല്യത്തിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അത് നിഷേധിക്കപ്പെട്ടതായി അവര്‍ ആരോപിക്കുന്നു. സിപിഎംന്റെ പാര്‍ട്ടി ഓഫീസില്‍വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം ലഭിക്കേണ്ടവരുടെ ലിസ്റ്റു തയ്യാറാക്കിയതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: