കിളികൊല്ലൂര്‍: നിര്‍ധനരും നിരാലംബരുമായ കുടുംബത്തിന് വിവേകാനന്ദസേവാകേന്ദ്രത്തിന്റെ സഹായഹസ്തം. ഇരട്ടക്കുളങ്ങര പറങ്കിമാംവിളയില്‍ തകര്‍ന്നു നിലംപതിക്കാറായ പാലവിള വീട്ടില്‍ കുഞ്ഞിരാമന്റെ വീടാണ് സേവാകേന്ദ്രം പ്രവര്‍ത്തകര്‍ പുനര്നിര്മിച്ചുനല്കിയത്.
പലതവണ വീട് മെയിന്റനന്‍സിന് അപേക്ഷിച്ചിട്ടും രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കൗണ്‍സിലറും മറ്റും അപേക്ഷകള്‍ നിരസിക്കുകയാണുണ്ടായത്. പട്ടികജാതിസമുദായത്തില്പ്പെട്ട കുഞ്ഞിരാമന് അര്‍ഹമായ അവകാശം നിഷേധിക്കുന്ന കോര്‍പ്പറേഷന്റെ നിലപാടിനെ കുറിച്ചറിഞ്ഞാണ് സേവാകേന്ദ്രം ദൗത്യം ഏറ്റെടുത്തത്.
പ്രവര്‍ത്തകര്‍ നാലുദിവസമായി വീടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായി. സേവാകേന്ദ്രം പ്രസിഡന്റ് ദിലീപ്കുമാര്, സുനില്‍കുമാര്‍, മുരളീധരന്‍പിള്ള, മണി, രാജേന്ദ്രന്, കൃഷ്ണന്കുട്ടിനായര് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: