കൊച്ചി: പ്രകൃതിദത്തറബ്ബറിന്റെ പ്രാധാന്യം തുടരുമെന്നും ഇന്ത്യന്റബ്ബര്മേഖല ആഗോളതലത്തില്‍ മത്സരക്ഷമത നേടണമെന്നും മുന്‍ ഐ.എസ്.ആര്.ഒ ചെയര്‍മാനും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ചെയര്‍മാനുമായ ജി. മാധവന് നായര്‍. കൊച്ചിയില്‍ ‘ഇന്‍ഡ്യാ റബ്ബര്‍ മീറ്റ് 2015’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയില്‍ വിപണിപരിരക്ഷ കുറഞ്ഞുവരും.അതിനാല്‍ ഉത്പാദനക്ഷമതാ വര്‍ദ്ധനയും, മുല്യവര്ദ്ധനയും യന്ത്രവല്‍ക്കരണവും അനിവാര്യമാണ്. മാധവന് നായര്‍ പറഞ്ഞു.
റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരണമായ ‘റബ്ബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി- റ്റ്വന്റിഫൈവ് ഇയേഴ്സ് ഇന്‍ റിട്രോസ്പെക്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം അദ്യപ്രതി മലേഷ്യന്‍ റബ്ബര്‍ബോര്‍ഡ് ഡയറക്ടര്‍-ജനറല്‍ ഡോ. സാല്‍മിയ അഹമ്മദിനു നല്‍കിക്കൊണ്ട് മാധവന് നായര്‍ നിര്‍വ്വഹിച്ചു.
ചര്‍ച്ചയില്‍ റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് ആദ്ധ്യക്ഷം വഹിച്ചു. ഷീല തോമസ് ഡോ. സ്റ്റീഫന്‍ ഇവാന്‍സ് എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: