കൊച്ചി: എല്‍പിജി സബ്സിഡി പദ്ധതിയായ പഹല്‍ യോജനയില്‍ മൊത്തം എല്‍പിജി ഉപഭോക്താക്കളില്‍ 85 ശതമാനം പേര് പങ്കാളികളായതായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു. 62.96 ലക്ഷം പേരാണ് പദ്ധതിയില്‍ ഇപ്പോള്‍ ഉള്ളത്.
ഇന്ത്യയില്‍ 80 ശതമാനം ആണ് ശരാശരിയെങ്കില്‍ കേരളത്തില്‍ 85 ശതമാനം പേര് പഹല്‍ പദ്ധതിയില്‍ അംഗങ്ങളാണ്. കഴിഞ്ഞ നവംബര്‍ 15 നു ശേഷം 344.72 കോടി രൂപയാണ് ഈ ഇനത്തില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. കേരളത്തില്‍ ഇത് 1.04 കോടി രൂപയാണ്. ഉപഭോക്താക്കള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ ംംം.ാ്യഹുഴ.ശി എന്ന ഏകജാലക പോര്‍ട്ടലും ഉണ്ട്.
കേന്ദ്ര എണ്ണ-പ്രകൃതി വാതക സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പഹല്‍ സ്കീമിന്റെ നടത്തിപ്പ് ഓരോ തലത്തിലും അവലോകനം ചെയ്യുന്നുണ്ട്. സബ്സിഡിയുള്ള സിലിണ്ടറുകളുടെ ദുരുപയോഗം തടയാന്‍ പഹല്‍ പദ്ധതി സഹായകമാണ്. സബ്സിഡി ആവശ്യമില്ലാത്തവര്‍ക്ക് പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: