ആലപ്പുഴ: ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ഒരാഴ്ചയായി ജില്ലയില്‍ ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരെ പങ്കെടുപ്പിച്ച് വ്യാപകമായി പരിശോധന നടത്തി. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട മൂന്നുപേരെയും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന 20 പ്രതികളെയും, മദ്യം-മയക്കുമരുന്ന് കേസുകള്പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന 35 പ്രതികളെയും, കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളില്‍പ്പെട്ട 21 പ്രതികളെയും, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാലുപേരെയും, മോഷണം, പിടിച്ചുപറി കേസുകളിലെ 35 പ്രതികളെയും, വിവിധ കോടതികളില്‍ നിന്നും അറസ്റ്റ് വാറണ്ടുള്ള 414 പേരെയും അറസ്റ്റ് ചെയ്തു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട 277 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
56 പേര്‍ക്കെതിരെ വകുപ്പ് 107 പ്രകാരം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കുറിച്ചും ഒളിവില്‍ കഴിയുന്നവരെ കുറിച്ചും ‘1090’ നമ്പറില്‍ ടെലിഫോണ്‍ മുഖാന്തിരം ധാരാളംപേര്‍ വിവരം അറിയിച്ചതായി പോലീസ് മേധാവി പറഞ്ഞു. ഇതോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഷിജാസിനെയും, അരൂര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ സുധീഷ്, സുനീര്‍ എന്നിവരെയും ഒരു കിലോയിലധികം വീതം കഞ്ചാവുമായി പിടികൂടി.
ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷന് അതിര്‍ത്തികളില്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ച്ച ചെയ്ത കരുവാറ്റ രാജ്ഭവന് വീട്ടില്‍ സുജിത്തിനെയും, മൂന്നു മനയ്ക്കല്‍ വീട്ടില്‍ അരുണി (അമ്പിളി)നെയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: