ചേര്‍ത്തല: ദേശീയ അംഗീകാരം പ്രഖ്യാപനത്തില്‍ മാത്രം, ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയിട്ട് നാലുദിവസം പിന്നിട്ടു, രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍. ആശുപത്രി കെട്ടിട സമുച്ചയത്തിലെ പേവാര്‍ഡില്‍ കഴിയുന്നവര്‍ക്കാണ് ഈ ദുര്‍ഗതി. പ്രസവത്തിനും, മറ്റ് അസുഖങ്ങള്‍ക്കും ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ക്ക് വെള്ളത്തിനായി മറ്റ് വഴികള്‍ തേടേണ്ട അവസ്ഥയാണ്.
1979ലാണ് ഈ ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. 22 ഓളം മുറികളാണ് ഈ കെട്ടിടത്തിലുള്ളത്. ഒരു മുറിയ്ക്ക് 175 രൂപയാണ് ദിവസവാടക. വാടക ഈടാക്കുമ്പോഴും രോഗികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലുമുള്ള വെള്ളം എത്തിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മോര്‍ച്ചറിയുടെ അടുത്തുള്ള പൈപ്പില്‍ നിന്നാണ് പേ വാര്‍ഡില്‍ കഴിയുന്നവര്‍ ബക്കറ്റുകളിലും മറ്റുമായി വെള്ളം ശേഖരിക്കുന്നത്. നാലു ദിവസം മുന്‍പ് പേവാര്‍ഡിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ കേടായതാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
പലതവണ രോഗികളുടെ ബന്ധുക്കള്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പേവാര്‍ഡ് കെട്ടിടം കേരളാ ഹെല്‍ത്ത് റിസേര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണെന്നും, അവരാണ് തകരാറുകള്‍ക്ക് പരിഹാരം കാണേണ്ടത് എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മോട്ടോറിന്റെ തകരാര്‍ പരിഹരിച്ച് അടിയന്തരമായി ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് പേവാര്‍ഡിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജലവിതരണം നിലച്ചത് ആശുപത്രി അധികൃതരും രോഗികളുടെ കൂട്ടിരിപ്പുകാരുമായുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: