ആലപ്പുഴ: സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഹ്വരഞ്ഞെടുപ്പിന്റെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കിവരുന്നതായി കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലയിലെ 120 പോളിങ് സ്റ്റേഷനുകള്‍ മാറ്റുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലപരിമിതി കാരണവും ആരാധനാലയങ്ങള്‍, പള്ളി, അമ്പലം എന്നിവയോട്ചേര്ന്നു നില്ക്കുന്നതുമായ പോളിങ് സ്റ്റേഷനുകളാണ് മാറ്റിയിട്ടുള്ളത്.
ഇതുകൂടാതെ പഞ്ചായത്തുകളുടെ 500 മീറ്ററിനുള്ളില്‍ വരുന്നതും എന്നാല്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 1100ല്‍ താഴെ വോട്ടര്‍മാര്‍ വരുകയും ചെയ്യുന്ന രണ്ടു ബൂത്തുകള്‍ യോജിപ്പിച്ച് ഒറ്റ ബൂത്താക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 620 ബൂത്തുകളെ യോജിപ്പിച്ച് 310 ബൂത്തുകളാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളെ ഇത്തരത്തില്‍ ചേര്‍ക്കുകവഴി തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനും ചെലവു കുറയ്ക്കാനും കഴിയുമെന്ന് കളക്ടര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പൊതുവേ ഇതിനെ സ്വാഗതം ചെയ്തു. പോളിങ് സ്റ്റേഷനുകളുടെ മാറ്റം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏഴിനകം ആക്ഷേപങ്ങള്‍ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: