മാവേലിക്കര: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തഴക്കര ജില്ലാ കൃഷിത്തോട്ടത്തില്‍ തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോശി എം.കോശിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ മര്‍ദ്ദിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ കേസ് എടുക്കാന്‍ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മാവേലിക്കര പോലീസിന് ഉത്തരവ് നല്കി. 2014 ഒക്ടോബര്‍ 10ന് നടന്ന അക്രമങ്ങളും നാശനഷ്ടങ്ങളും സംബന്ധിച്ച് വിഎഫ്പിസികെ പ്രോജക്ട് ഡയറക്ടര്‍ മാവേലിക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് എടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സുരേന്ദ്രദാസാണ് കോടതിയെ സമീപിച്ച് ഉത്തരവ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: