കുട്ടനാട്: കൈവരികളും അപ്രോച്ച് റോഡും തകര്‍ന്ന എ-സി റോഡിലെ ഒന്നാംകര പാലം അപകട ഭീഷണിയില്‍. പാലത്തിന്റെ ഇരുവശത്തെയും കൈവരികള്‍ക്ക് ഉയരം ഇല്ലാത്തതും അപ്രോച്ച് റോഡിന്റെ ഇരുവശത്തെയും കൈവരികള്‍ പൂര്‍ണമായും തകര്‍ന്നതുമാണ് അപകട കെണിക്ക് വഴിയൊരുക്കിയത്. കിഴക്കു പടിഞ്ഞാറു ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ കയറിയിറങ്ങുന്ന ഭാഗത്ത് അപ്രോച്ച് റോഡുകള്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയുവാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കെ പാലം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തെരുവു വിളക്കും ഇല്ലാത്തതിനാല്‍ അപകടക്കെണിയിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: