അടിമാലി: രാജധാനിക്കൂട്ടക്കൊലക്കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്നാം പ്രതിയായ മഞ്ചുനാഥിനെ കോടതി ഇന്നെല റിമാന്‍ഡ് ചെയ്തു . ഞായറാഴ്ച കര്‍ണ്ണാടകയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത മഞ്ചുനാഥിനെ തിങ്കളാഴ്ച അടിമാലിയില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജറാക്കിയത് .സംഘത്തിലെ മറ്റു പ്രതികളായ രാഘവേന്ദ്ര , മധുനാഥ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി .കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നത്.
മോഷണം നടത്തിയ സ്വര്‍ണ്ണം ഉള്‍പ്പെടെ തൊണ്ടിമുതല്‍ കണ്ടെത്തേണ്ടതിനാല്‍ മഞ്ചുനാഥിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും . മറ്റു് പ്രതികള്‍ക്കായി പ്രത്യേക അന്വേഷണ സംഘം കര്‍ണ്ണാടകക്ക് തിരിക്കും . മഞ്ചുനാഥിനെ കൂടി കൊണ്ടു പോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനും പോലീസ് നടപടി സ്വീകരിക്കും. അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുക്കാരനായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് ഭാര്യ ഐഷ ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് ഫെബ്രുവരി 13 ന് കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: