കൊച്ചി: തിരക്കേറിയ വനിതകള്‍ക്കായി ക്രോക്സ്, ബിസിഡേ കലക്ഷന്‍ ഷൂ ശ്രേണി വിപണിയിലെത്തിച്ചു. വിവിധോദ്ദേശ ഷൂകളാണിവ. അനായാസം പാദത്തില്‍ ധരിക്കാനും ഊരാനും കഴിയുംവിധമാണ് രൂപകല്പനയെന്ന് ക്രോക്സ് ഇന്ത്യ ജനറല്‍ മാനേജര്‍ നിസാന്‍ ജോസഫ് പറഞ്ഞു.
അള്‍ട്രാവയലറ്റ്, പേള്‍വൈറ്റ്, സ്മോക്ക്, കാന്‍ഡി പിങ്ക് എന്നിവയില്‍ ലഭിക്കുന്ന ഡ്യുയറ്റ് ബിസിഡേ ഈസി-ഓണ്ഷൂവിന്റെ വില 3995 രൂപയാണ്. ഇലക്ട്രിക് ബ്ലൂ, വൈറ്റ്, അള്‍ട്രാവയലറ്റ്, പോപ്പി, ബ്ലാക്, ഫ്യൂക്സിയ എന്നിവയാണ് ബിസിഡേ സ്കിമ്മറിന്റെ നിറങ്ങള്‍. വില 3495 രൂപ. ലൈറ്റ് ഗ്രേ, ഗ്രാഫൈറ്റ് നിറങ്ങളില്‍ ലഭിക്കുന്ന ബാലറ്റ് ഫ്ളാറ്റിന്റെ വില 2995 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: