കൊച്ചി: കാര്‍ഷികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ‘പോസ്റ്റ്കാര്ഡ്സ് ഫ്രം ബര്‍ദോളി’ എന്ന ഇംഗ്ലീഷ് നാടകം തൃപ്പൂണിത്തുറ ജെടിപായ്ക്കില് മാര്‍ച്ച് എട്ടിന് രാത്രി ഏഴിന് അരങ്ങേറും. രാമു രാമനാഥന് എഴുതി ജയ്മിനി പഥക് സംവിധാനം ചെയ്ത നാടകമാണിത്.
ഗുജറാത്തിലെ ബര്‍ദോളി എന്ന ഗ്രാമം 1928-ല്‍ കടുത്ത വരള്‍ച്ചയിലായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ അവസരത്തില്‍ത്തന്നെ വസ്തുക്കരം കൂട്ടാന്‍ തീരുമാനിച്ചതോടെ നാട്ടുകാരപ്പാടെ സത്യഗ്രഹത്തിനിറങ്ങി. വല്ലഭായി പട്ടേലായിരുന്നു നേതൃത്വം. ഇതോടെ അദ്ദേഹത്തിന് ‘സര്‍ദാര്‍’ എന്ന വിളിപ്പേര് ലഭിച്ചു. സര്‍ക്കാരിന്റെ അനീതിക്കെതിരേ 85 വര്‍ഷം മുമ്പ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. സ്വാതന്ത്ര്യത്തിനുശേഷം ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ജോലിക്കും സാമ്പത്തികസുരക്ഷയ്ക്കുമായുള്ള യുദ്ധങ്ങള്‍ക്കുശേഷമുള്ള കഥയാണ് ‘പോസ്റ്റ്കാര്ഡ്സ് ഫ്രം ബര്‍ദോളി’ അവതരിപ്പിക്കുന്നത്.
മിഹിറാണ് ഈ കഥയിലെ നായകന്. ബര്‍ദോളിയിലെ ചരിത്രപ്രസിദ്ധമായ സത്യഗ്രഹത്തെക്കുറിച്ചും അതിനു നേതൃത്വം നല്കിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചും അറിഞ്ഞ മിഹിര്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിച്ചു. ഹതാശയനായ അച്ഛന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: