ന്യൂദല്‍ഹി: നിറങ്ങളുടെ ആഘോഷമായ ഹോളി ദിനത്തില്‍ ദല്‍ഹി മെട്രോയുടെ സേവനം ഉച്ചവരെ ലഭിക്കില്ല. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ഡിഎംആര്‍സി) ഈ കാര്യം അറിയിച്ചത്.
ഹോളി ദിനമായ നാളെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈന്‍ ഉള്‍പ്പടെയുള്ള ദല്‍ഹി മെട്രോയുടെ എല്ലാ സെര്വ്വീസുകളും 2.30 മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളെന്ന് ഡിഎംആര്‍സി വ്യക്തമാക്കി.
അതേസമയം മെട്രോ ഫീഡര്‍ ബസുകളുടെ സേവനം ലഭ്യമാകില്ലെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: