ആലപ്പുഴ: അപ്പര്‍ കുട്ടനാടന്‍ മേഖലയായ തലവടി, എടത്വ, തകഴി പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി 9.5 ലക്ഷം അനുവദിച്ചത് തോമസ് ചാണ്ടി എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ സുധാകരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ ജനപ്രതിനിധികള്‍ ധര്‍ണ നടത്തി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ലയില്‍ മുഖ്യമന്ത്രിയുമായി ജനപ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കുന്നതിന് 9.5 ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതിനിടെ എംഎല്‍എയുടെ പ്രതിനിധി സ്ഥലത്തെത്തി. പിന്നീട് എംഎല്‍എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പണം അനുവദിച്ചതെന്ന് ചില മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: