ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ മങ്കൊമ്പ് ശാഖ പൂട്ടാന്‍ നീക്കമില്ലെന്ന് ബാങ്കിന്റെ കൊല്ലം മേഖലാ അസി. ജനറല്‍ മാനേജര്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം സ്വര്ണപ്പണയത്തിന്മേല് ഹ്രസ്വകാല കാര്‍ഷികവായ്പയും മറ്റു വായ്പകളും ഈ ശാഖയില്‍ നല്കി വരുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന ഒഴിവുകളില്‍ ജീവനക്കാരെ നിയമിച്ച് കോര്‍ ബാങ്കിങ് സംവിധാനം പൂര്‍ണമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: