ആലപ്പുഴ: ജില്ലയിലെ ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി മാര്‍ച്ച് മാസം ടെലികോം അദാലത്ത് നടത്തുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ബില്ലിങ്ങിനെ സംബന്ധിച്ചും സേവനങ്ങളെ സംബന്ധിച്ചും ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതിയില്‍ ഉപഭോക്താവിന്റെ കോണ്ടാക്ട് നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പരാതികള്‍ 20 വരെ ആര്. പൊന്നമ്മാള്‍ അസി. ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ജനറല്‍ മാനേജരുടെ ഓഫീസ്, ആലപ്പുഴ-688011 എന്ന വിലാസത്തില്‍ സ്വീകരിക്കും. നിലവില്‍ കോടതിയുടെയോ കണ്‍സ്യൂമര്‍ ഫോറത്തിന്റെയോ പരിഗണനയിലുള്ളതോ ജപ്തി നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതോ ആയ കേസുകള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. അദാലത്ത് നടത്തുന്ന തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: