മുഹമ്മ: കെഎസ്ഇബി സബ് എന്‍ജിനീയര്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. 2011ല്‍ നോട്ടിഫിക്കേഷന്‍ നടത്തിയ കെഎസ്ഇബി സബ് എന്‍ജിനീയര്‍ തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ പിഎസ്സി തയ്യാറായിട്ടില്ല. സബ് എന്‍ജിനിയര്‍ തസ്തികയ്ക്ക് ഇന്റര്‍വ്യൂ നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും അത് എന്നാണ് എന്ന് വ്യക്തമാക്കാനും പിഎസ്സിയ്ക്ക് കഴിഞ്ഞിട്ടില്ല. മറ്റ് തസ്തികയ്ക്കുള്ള ഇന്റര്‍വ്യു മാര്‍ച്ച് വരെയുള്ളത് പിഎസ്സി കലണ്ടറില്‍ ഉല്പ്പെട്ത്തിയിട്ടുണ്ട് എന്നാല്‍ സബ് എന്‍ജിനിയര്‍ തസ്തികയുടെ ഇന്റര്‍വ്യു എന്നാെണന്ന് വ്യക്തമാക്കിയിട്ടില്ല.
രണ്ടായിരം പേരുടെ ഷോര്‍ട്ട് ലിസ്റ്റാണ് സബ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കാന്‍ രണ്ട്മാസം വേണ്ടിവരും. ഇന്റര്‍വ്യൂ നടന്നാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതോടെ പിന്നെയും റാങ്ക് ലിസ്റ്റ്വൈകാനാണ് സാധ്യത. ചുരുക്കത്തില്‍ 25 വയസില്‍ ടെസ്റ്റ് എഴുതിയ ഉദ്യോഗാര്‍ത്ഥിയ്ക്ക് മുപ്പത്തിരണ്ട് വയസായാലും ജോലി കിട്ടില്ല. സബ് എന്‍ജിനിയര്‍ ഷോര്‍ട്ട് ലിസ്റ്റിലുള്ളവര്‍ മുഖ്യമന്ത്രി, പിഎസ്സി ചെയര്മാന് എന്നിവരെ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: