ആലപ്പുഴ: അര്‍ബുദ രോഗം ബാധിച്ച പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിഗ് നിര്‍മ്മിച്ച് നല്കുന്നതിനാവശ്യമായ മുടി ദാനം നല്‍കണമെന്ന് ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപ അഭ്യര്‍ത്ഥിച്ചു. രോഗചികിത്സയുടെ പരിണത ഫലമായുണ്ടാകുന്ന മുടികൊഴിച്ചിലിന് പ്രതിവിധിയായാണ് വിഗ് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിനാവശ്യമായി വരുന്ന 15 ഇഞ്ച് നീളം വരുന്ന മുടി സൗജന്യമായി മുറിച്ച് നല്‍കുന്നവരുടെ സാന്ത്വനസംഗമമാണ് കൃപ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലോകവനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണ സന്ദേശമെന്ന നിലയില്‍ സുമനസുകളായ വനിതകള്‍ സേവനം ഏറ്റെടുത്ത് കൃപയുടെ ജീവകാരുണ്യ കൂട്ടായ്മയില്‍ പങ്കാളികളാകണമെന്ന് സംഘാടകരായ അഡ്വ. പ്രദീപ് കൂട്ടാല, ദേവന് പി.വണ്ടാനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 8907643477.
പ്രതികരിക്കാൻ ഇവിടെ എഴുതുക: