ഉരുളികുന്നം: പ്രായമായവരെ കുടുംബത്തിന്റെ ഭാഗമായി ആദരിച്ചിരുന്ന കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായതുകൊണ്ടാണ് വൃദ്ധസദനങ്ങള്‍ വേണ്ടിവരുന്നതെന്ന് വാഴൂര്‍ തീര്‍ഥപാദാശ്രമ കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദതീര്ഥപാദര് പറഞ്ഞു. ശ്രീധര്മശാസ്താചാരിറ്റബിള് സൊസൈറ്റി ഉദ്ഘാടനവേളയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സൊസൈറ്റിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കരുണാകരന്‍നായര്‍ നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.എസ്.രാജു അധ്യക്ഷതവഹിച്ചു. സേവാഭാരതി ജില്ലാ സംയോജകന്‍ എ.കേരളവര്‍മ, പഞ്ചായത്തംഗങ്ങളായ യമുന പ്രസാദ്, രമ എസ്.പണിക്കര്‍, ആര്.എസ്.എസ്. മണ്ഡല്‍കാര്യവാഹ് ശ്രീകാന്ത് എം.പി, സൊസൈറ്റി സെക്രട്ടറി രാജീവ് പള്ളത്ത്, ജോ.സെക്രട്ടറി സജി നടുത്തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: