എരുമേലി: പമ്പാ- അഴുത നദികളുടെ സംഗമകേന്ദ്രത്തില്‍ നിന്നും ലഭിച്ച അയ്യപ്പവിഗ്രഹം എടുത്തുമാറ്റാനുള്ള വനപാലകരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് പമ്പാനദിയിലെ ആറാട്ടുകടവിനു സമീപത്തായി നദിക്കരയില്‍ അയ്യപ്പവിഗ്രഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാര്‍ വിഗ്രഹം സൂക്ഷിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആറിന്റെ തീരം വൃത്തിയാക്കി വിളക്ക് തെളിയിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സമീപമുള്ള കണമല വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണവും മറ്റും നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ വിഗ്രഹം മഴ നനയാതിരിക്കാന്‍ പടുത കൊണ്ടുകെട്ടിയതിനു തൊട്ടുപിന്നാലെയാണ് എട്ടോളം വരുന്ന വനപാലകരെത്തി അയ്യപ്പവിഗ്രഹവും മറ്റും എടുത്തുമാറ്റാന്‍ നീക്കം നടത്തിയത്. നാട്ടുകാര്‍ കെട്ടിയ പടുത അഴിച്ചുകൊണ്ടുപോയ വനപാലകര്‍ വിഗ്രഹം വയ്ക്കാന്‍ കാടു തെളിച്ചുവെന്നതിന്റെ പേരില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പോലും ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്ന് അഴിച്ചുകൊണ്ടുപോയ പടുത തിരിച്ചു നല്‍കുകയും ചെയ്തു.
അയ്യപ്പവിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്രമുണ്ടായിരുന്നതായും ക്ഷേത്രത്തിന്റേതായ അവശിഷ്ടങ്ങള്‍ സമീപ മേഖലയില്‍ തന്നെയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പമ്പാ- അഴുത സംഗമകേന്ദ്രത്തില്‍ നിന്നും ലഭിച്ച അയ്യപ്പ വിഗ്രഹത്തിന്റെ ശിരസിന്റെ ഭാഗം വേര്‍പെട്ടതായും ദേവപ്രശ്നം ഉടനെ നടത്തേണ്ടതുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ അയ്യപ്പവിഗ്രഹവും മറ്റും എടുത്തുമാറ്റാനുള്ള വനപാലകരുടെ നീക്കത്തിനെതിരെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയായണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: