മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ വണ്ടന്‍പതാല്‍ -അസംബനി റോഡിന്റെ കവാടം സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് അപകടങ്ങള്‍ക്കിടയാക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.ഡി.തിലകന്,സുധീര്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.പൊതുമരാമത്ത് വകുപ്പ് നിര്‍മാണ ജോലി നടത്തി ടാറിങ് ജോലികള്‍ പൂര്‍ത്തീകരിച്ച റോഡിന്റെ വണ്ടന്‍പതാല്‍ ടോപ്പു റോഡ് ഭാഗത്താണ് സ്വകാര്യ വ്യക്തികള്‍ വേലികെട്ടി കയ്യേറിയിരിക്കുന്നത്.പട്ടികജാതി -ആദിവാസി മേഖലയിലേക്കു കടന്നൂ പോകുന്നതാണി റോഡ് .കയ്യേറ്റംമൂലം അപകടം പതിവായിരിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചക്കുളളില്‍ നാല് അപകടങ്ങളാണിവിടെയുണ്ടായിരിക്കുന്നത്.മരാമത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് അടക്കം ഒരുമീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വീതിയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്.കയ്യേറിയ ഭൂമിയിലെ മരാമത്ത് ബോര്‍ഡ് സ്വകാര്യ വ്യക്തി പൊളിച്ചു നീക്കാനും ശ്രമം നടക്കുന്നുണ്ട്.തന്റെ സ്ഥലത്ത് മരാമത്ത് കയ്യേറി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായാണ് സ്വകാര്യ വ്യക്തി പ്രചരിപ്പിക്കുന്നത്.
കയ്യേറ്റം സംബന്ധിച്ചു പഞ്ചായത്തംഗം കെ.എസ്.രാജുവിന്റെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു അധികാരികള്‍ക്കു പരാതി നല്കാന് എടുത്ത തീരുമാനമനുസരിച്ച് ചീഫ് വിപ് പി.സി.ജോര്‍ജിന് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലന്നു ഭാരവാഹികള്‍ കുറ്റപെടുത്തി. പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കയ്യേറ്റം സംബന്ധിച്ചു കാഞ്ഞിരപ്പളളി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തടര് നടപടികള്‍ ഉണ്ടായില്ല. കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തു വരുമെന്നു നേതാക്കള്‍ കുറ്റപെടുത്തി.വാര്‍ത്താ സമ്മേളനത്തില്‍ സി.പി.സണ്ണി,എം.സി.സാബു,,ജൂബേഷ് ആന്‍ഡ്രൂസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: