മുംബൈ: എച്ച്വണ്എന്വണ് രോഗികള്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും ചികിത്സ സര്‍ക്കാര്‍ വഹിക്കും. പന്നിപനി രോഗികളില്‍ 90 ശതമാനവും മുംബൈ, പൂന, നാഗ്പൂര്‍, ഔറംഗബാദ്, ലത്തൂര്‍ എന്നിവിടങ്ങളിലാണ്.
സൗജന്യ ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: