കൊച്ചി: ഒരേദിവസം അവയവദാനംവഴി ലഭിച്ച രണ്ടുവൃക്കകളും ഒരാള്‍ ദാനം ചെയ്ത വൃക്കയും ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നുവൃക്കമാറ്റിവയ്ക്കല് ശസ്ത്രക്രിയകള്‍ നടത്തി ലേക്ക്ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം.
ലേക്ക്ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ.ജോര്‍ജ് പി.ഏബ്രഹാം,ഡോ. ഡാറ്റ്സണ്‍ ജോര്‍ജ് പി.എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.
മസ്തിഷ്ക്കമരണം സംഭവിച്ച യുവാവിന്റെ മറ്റ് ആശുപത്രികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച വൃക്കകളാണ് ലേക്ക്ഷോറില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുരാഗികള്ക്ക് വിജയകരമായി മാറ്റിവച്ചതെന്ന് ലേക്ക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഫിലിപ്പ് അഗസ്റ്റിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: