നെട്ടൂര്‍: ഉല്‍ക്കാവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചതുമായി ബന്ധപ്പെട്ട് നെട്ടൂരിലെ ഫ്ളാറ്റിലെ വാതിലുകള്‍ക്ക് വിള്ളല്‍ വീണു. നെട്ടൂര്‍ ഹൊറൈസണ്‍ സണ്ഡ്യൂ ഫ്ളാറ്റിലെ 2,3 നിലകളിലെ മുന്‍വശത്തെ മരംകൊണ്ടുള്ള വാതിലിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്.
രാത്രി പത്ത് മണിയോടെ ആകാശത്തുനിന്നും വലിയ ഇരമ്പലോടെ തീഗോളം താഴേക്കും വരുന്നതും ഇതിനിടയില്‍ത്തന്നെ ഇത് പൊട്ടിത്തെറിച്ചു വീഴുന്നതായും കണ്ടതായി പനങ്ങാട് കിഴവനയില് സന്തോഷ് പറഞ്ഞു. ഇതേസമയംതന്നെ കലൂര്‍ ജംഗ്ഷനില്‍ റോഡ് മുറിച്ചുകടക്കുവാന് ശ്രമിക്കുന്നതിനിടെ റിസര്‍വ് ബാങ്കിന് പിന്‍വശത്തേക്ക് ആകാശത്തുനിന്നും വന്ന തീഗോളാവശിഷ്ടങ്ങള് പതിക്കുന്നത് കണ്ടതായി കൊച്ചി സ്വദേശി ക്രിസന് ആന്റണി പറഞ്ഞു.
ഭൂമിയില്‍ പതിക്കാറായപ്പോള് നീലപ്രകാശത്തോടെയായിരുന്നു എന്നും പേടിയായതിനാല്‍ അടുത്തേക്ക്ചെന്ന് നോക്കിയില്ലെന്നും സംഭവം ജംഗ്ഷനിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: