കൊച്ചി: മൂന്നു ദിവസമായി കൊച്ചിയിലെ സിനിമപ്രേമികള്‍ക്ക് കാഴ്ചയുടെ ചെറുപൂരമൊരുക്കിയ കൊച്ചി രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മേളയിലെ മികച്ച ചിത്രമായി ബംഗാളിയില്‍ നിര്‍മിച്ച ഉജാന്തലി തിരഞ്ഞെടുക്കപ്പെട്ടു.
സോം ആണിതിന്റെ സംവിധായകന്. മികച്ച ക്യാമ്പസ് സിനിമയായി പൂനെയില്‍ നിന്നുള്ള അഭിലാഷ് വിജയന് സംവിധാനം ചെയ്ത ചാവര് ആണ്. ഗോവയില്‍ നിന്നുള്ള രാകേഷ് സുഭാഷ് സംവിധാനം നിര്‍വഹിച്ച പ്ലാസ്റ്റിക് ദോത്തിയാണ് മികച്ച കൊങ്കണി സിനിമ.
മികച്ച സംവിധായകനായി രമണിയേച്ചിയുടെ നാമത്തില്‍ എന്ന ചിത്രം സംവിധാനം ചെയ്ത ലിജു തോമസ് അര്‍ഹനായി. രമണിയേച്ചിയുടെ നാമത്തിലെ അഭിനയത്തിന് അരുണ്‍കുമാര്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച എഡിറ്റിങിനുള്ള അവാര്‍ഡും രമണിയേച്ചിയുടെ നാമത്തിലിന് ലഭിച്ചു. ലിജു തോമസ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്ററും.മികച്ച നടിയായി ഉജാന്തലിയിലെ അഭിനയത്തിന് ബ്രിസ്റ്റോ റോയ് ചൗധരി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച തിരക്കഥകൃത്ത് ഗരസിന്റെ തിരക്കഥയെഴുതിയ സഞ്ജു സുരേന്ദ്രനും, മികച്ച കഥയ്ക്ക് പട്ടത്തിന്റെ കഥയെഴുതി പി.ദീപേഷും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമറയ്ക്കുള്ള അവാര്‍ഡ് ഫ്രഞ്ച് ചിത്രമായ മര്‍ക്കു മറിയത്തിന്റെ ഛായാഗ്രാഹകന്‍ പാട്രിക് ഗിര്ങേലി നേടി.
ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫിഷറീസ് മന്ത്രി കെ.ബാബു, ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജി.സി.ഡി.എ.ചെയര്മാന് എന്‍.വേണുഗോപാല്‍, സംവിധായകരായ കെ.ആര്.മോഹനന്, ജി.മാര്‍ത്താണ്ഡന്‍, സംഗീത സംവിധായകന് സെജോ ജോണ്‍, ശ്രീനിവാസന്, സി.എസ്. വെങ്കടേശ്വരന്, ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: