വെള്ളൂര്‍: ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരബലത്തില്‍ ത്രിലോകങ്ങളിലും ആധിപത്യത്തിനായി യുദ്ധത്തിനിറങ്ങിയ ദാരിക- ദാരകാസുര വധസ്മരണയില് പടിഞ്ഞാറ്റുകാവില്‍ പാന മഹോത്സവത്തിന് ഇന്ന് തുടക്കമാകും. തിരുവിതാംകൂര്‍- തിരുകൊച്ചി അതിര്‍ത്തി പ്രദേശത്തെ പ്രധാനപ്പെട്ട ഭദ്രകാളീക്ഷേത്രങ്ങളില്‍ മാത്രമാണ് സാധാരണയായി പാനമഹോത്സവം ആഘോഷിച്ചുവരുന്നത്. വൈകിട്ട് ഏഴിന് അത്താഴപ്പൂജയ്ക്കുശേഷം ആലിന്ചുവട്വൈപ്പിലേക്ക് നടക്കുന്ന അരിയേറ് എഴുന്നെള്ളിപ്പോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. മൂന്നിന് 12നാണ് ചെറിയപാന. ഒന്നിന് പാനപഞ്ഞി, 2.30ന് ഉരുതുള്ളല്‍, വൈകിട്ട് 3.30ന് പാന എഴുന്നെള്ളിപ്പ് എന്നി ചടങ്ങുകള്‍ നടക്കും.
ദാരിക നിഗ്രഹം നടത്തി ആസുരികതയില്‍ നിന്നും ത്രിലോകങ്ങള്‍ക്കും രക്ഷയേകിയെന്ന സങ്കല്പത്തില് ആചരിക്കുന്ന പ്രസിദ്ധമായ വലിയപാന നാലിനാണ്. ഉച്ചയ്ക്ക് 12ന് മകംതൊഴീല്‍, 1ന് വലിയപാനയും തുടര്‍ന്ന് പാനക്കഞ്ഞിയും. വൈകിട്ട് 4ന് പാനഎഴുന്നെള്ളിപ്പ് എന്നിവ നടക്കും. 5ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പാനപ്പുര ഗുരുസിയോടെ പാനമഹോത്സവ ചടങ്ങുകള്‍ സമാപിക്കും.
ഈവര്‍ഷം ദൈവദശകം ആലാപനം, നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, ഓട്ടന്തുള്ളല്, സോപാനസംഗീതം, ഭക്തിഘോഷ് ഭജന്‍, നാടകം, ഗാനമേള എന്നീ പരിപാടികള്‍ നടക്കും. പടിഞ്ഞാറ്റുകാവിലെ പ്രധാന വഴിപാടുകളായ മുടിയേറ്റ് മൂന്നിന് രാത്രി 11.30ന് നടക്കും. ഗരുഡന്‍തൂക്കം 5ന് രാത്രി 11.30ന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: