മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള യുദ്ധം മുറുകന്നു. 25-ാം മത്സരദിനത്തില്‍ ഗ്രനാഡയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുക്കി ബാഴ്സലോണ (59) ടേബിളിലെ മുമ്പന്മാരായ റയല്‍ മാഡ്രിഡുമായുള്ള (60) പോയിന്റ് വ്യത്യാസം കുറച്ചു.
ഉറുഗൈ്വന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ മിന്നും ഫോമാണ് ബാഴ്സയ്ക്ക് നിര്‍ണായക ജയമൊരുക്കിയത്. ഒരു തവണ സ്കോര്‍ ചെയ്ത സുവാരസ് ഇവാന് റാക്കിറ്റിച്ചിനും ലയല്‍ മെസിക്കും ഗോളവസരങ്ങള്‍ ഒരുക്കിക്കൊടുത്തും മത്സരത്തിലുടനീളം നിറഞ്ഞു നിന്നു. ഫ്രാന് റിയോയുടെ വകയായിരുന്നു ഗ്രനാഡയുടെ ആശ്വാസ ഗോള്‍.
പൊസഷനില്‍ മുന്‍തൂക്കം കാത്ത ബാഴ്സ 25-ാം മിനിറ്റില്‍ ലീഡ് കരസ്ഥാക്കി. സുവാരസ് ഗോള്‍ മുഖത്തെത്തിച്ച പന്തില്‍ ചാടിവീണ റാക്കിറ്റിച്ച് ലക്ഷ്യം കണ്ടു (1-0). രണ്ടാം പകുതിയുടെ തുടക്കത്തില്‍ റാക്കിറ്റിച്ചിന്റെ പാസ് കൂളായി ഫിനിഷ് ചെയ്ത് സുവാരസും (48-ാം മിനിറ്റ്) ഗോള്‍ ഷീറ്റില്‍. പിന്നാലെ റിക്കോ പെനാല്‍റ്റിയിലൂടെ ഗ്രനാഡയ്ക്കായി ഒരെണ്ണ മടക്കി (2-1). പിന്നെ 70-ാം മിനിറ്റില്‍ ഒരു ലോങ് ബോള്‍ പിടിച്ച സുവാരസ് അതു മെസിക്കു മറിക്കുമ്പോള്‍, സ്കോര്‍: 3-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: