കൊച്ചി: മധ്യകേരളത്തില്‍ കഴിഞ്ഞ ദിവസം രാത്രി ദൃശ്യമായ ആകാശവിസ്മയം ഉല്‍ക്ക തന്നെ. നാട്ടുകാരെ ഉത്കണ്ഠയിലാക്കിയ തീഗോളം ചൈനീസ് റോക്കറ്റോ സാറ്റ്ലൈറ്റ് അവശിഷ്ടമോ അല്ലെന്നും ഉല്‍ക്കയാണെന്നും ശാസ്ത്രലോകം കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം,കോട്ടയം,ഇടുക്കി,പാലക്കാട്,കോഴിക്കോട് ജില്ലകളിലാണ് ആകാശത്ത് അഗ്നിഗോളം പ്രത്യക്ഷപ്പെട്ടത്. എറണാകുളം ജില്ലയിലെ പറവൂരിന് അടുത്തുള്ള കരുമാലൂരില്‍ നാല് സെന്റോളം ഭൂമി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഉല്‍ക്കയുടെ പ്രഭവത്തിലാണോ തീ ഉണ്ടായതെന്ന് കണ്ടെത്താനാണിത്.
നെടുമ്പാശേരി, കൊച്ചി നാവികാസേനാ കേന്ദ്രം, തിരുവനന്തപുരം വിമാനത്താവളം എന്നിവിടങ്ങളിലെ റഡാറുകളില്‍ ലോഹം കലര്‍ന്ന വസ്തുക്കളൊന്നും രേഖപ്പെടുത്തിയിട്ടില്ല. റോക്കറ്റുകളുടോയോ, മനുഷ്യനിര്‍മിത അവശിഷ്ടങ്ങല്ല പതിച്ചതെന്ന് നിഗമനത്തിലാണ് ഭൗമ ശാത്രജ്ഞന്മാര്. ഇത്തരം വസ്തുക്കളെകുറിച്ച് രാജ്യാന്തര സ്പെയ്സ് കണ്‍സോര്‍ഷ്യം നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് മുകളില്‍ ഇവയെത്തിയാല്‍ ആഴ്ചകള്‍ക്ക് മുന്‍പേ മുന്നറിയിപ്പ് നല്കിയേനേ. ഇതിനാല്‍ ഉല്‍ക്ക തന്നെയായിരിക്കും പതിച്ചതെന്നാണ് കുരുതുന്നത്.
തീഗോളം കാലാവസ്ഥ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഒരേ സമയത്ത് തീഗോളം ദൃശ്യമായതുകൊണ്ട് കാലാവസ്ഥ വ്യതിയാനമായി കണക്കാക്കുവാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. ആകാശത്ത് ദൃശ്യമായതും പിന്നീട് ഭൂമിയിലേയ്ക്ക് പതിച്ചതും ഉല്‍ക്ക തന്നെയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അറ്റ്മോസ്ഫെറിക് സയന്‍സ് വിഭാഗം മേധാവി ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു. ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്നത് വളരെ വിരളമായിട്ടാണ്. ഇവ ഭൂമിയില്‍ പതിക്കുമ്പോള്‍ ചൂടും അഗ്നിജ്വാലയും ഉണ്ടാകും. ഇതേ തുടര്‍ന്നുള്ള തരംഗങ്ങളാണ് ഭൂമികുലുക്കമായി അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം വീണിരുന്നു. അതിന്റെ അവശിഷ്ടങ്ങളായിരിക്കും കേരളത്തില്‍ വീണതെന്ന വാര്‍ത്ത പരന്നിരുന്നു. ബഹിരാകാശത്ത് കോടിക്കണക്കിന് ചെറുവസ്തുക്കള്‍ ഉണ്ട്. ചിലപ്പോള്‍ മനുഷ്യ നിര്‍മിത ഉപകരണങ്ങളും ഇതുപോലെ ഭൂമിയില്‍ പതിക്കാറുണ്ട്. റഷ്യയുടെ കൃത്രിമ ഉപഗ്രഹമായ സ്കൈലാബ് ഇതുപോലെ ഭൂമിയല്‍ പതിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ കത്തി നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: