കോട്ടയം: ജില്ലയെ പകര്‍ച്ചവ്യാധി പടരുന്നതില്‍നിന്ന് രക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പഞ്ചായത്ത് അധ്യക്ഷന്മാരുടെയും വകുപ്പ് മേധാവികളുടെയും അവലോകനയോഗത്തില്‍ സാംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വാര്‍ഡുകള്‍ക്കും 25,000 രൂപ ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് പഞ്ചായത്ത്-വാര്‍ഡുതലങ്ങളില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്മാസം മുതല്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും സമാന യോഗം മാര്‍ച്ച് 10നകം നടത്തും. മാര്‍ച്ച് 10 മുതല്‍ 14 വരെ ജില്ലയില്‍ ബോധവത്ക്കരണ റോഡ് ഷോ സംഘടിപ്പിക്കും. കുടിവെള്ള ടാങ്കറുകള്‍ കൃത്യമായി പരിശോധിക്കും. മുമ്പ് നടത്തിയ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയ സ്കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രതേ്യക പദ്ധതികള്‍ പഞ്ചായത്തുകള്‍ നടപ്പിലാക്കും.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും ജീവനക്കാരെ നിയമിക്കാനും ആരോഗ്യവകുപ്പ് മുന്‍കൈ എടുക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി തടയാന്‍വേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി വിഷയാവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: