ബംഗളൂരു: മുംബൈയെ തകര്‍ത്ത് കര്‍ണാടക രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ 112 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കര്‍ണാടക മുംബൈക്കെതിരെ നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 445 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ 332 റണ്‍സിന് എറിഞ്ഞിട്ടാണ് കര്‍ണാടക വിജയവും ഫൈനലില്‍ ഇടവും സ്വന്തമാക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി മുംബൈയുടെ 7 വിക്കറ്റുകള്‍ പിഴുത ആര്. വിനയകുമാറാണ് മാന്‍ ഓഫ് ദി മാച്ച്. മഹാരാഷ്ട്ര-തമിഴ്നാട് മത്സരവിജയികളുമായി കര്‍ണാടക ഫൈനലില്‍ കളിക്കും.
സ്കോര്‍ ചുരുക്കത്തില്‍: കര്‍ണാടക 202, 286. മുംബൈ: 44, 332. കൡയുടെ നാലാം ദിവസമായ ഇന്നലെ ആറിന് 277 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച മുംബൈ ഇന്നലെ 14.1 ഓവര്‍ കൂടി ബാറ്റ് ചെയ്ത് 55 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അഭിമന്യു മിഥുനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീനാഥ് അരവിന്ദും ശ്രേയസ് ഗോപാലും മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: