തൃശൂര്‍: അടുത്ത മാസത്തിനുളളില്‍ എട്ട് കോടി അംഗത്വമാണ് ബിജെപി. ലക്ഷ്യമിടുന്നതെന്നും അത് നിറവേറുമെന്നും ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തൃശൂരില്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിനയ് സഹസ്രബുദ്ധെ.
രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതും നിരവധി പദ്ധതികളിലൂടെ എല്ലാവിഭാഗം ജനങ്ങളുടേയും വികസനത്തിന് ഊന്നല്‍ നല്‍കുന്നതുമായ സൂപ്പര്‍ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം ന്ലകിയ മറ്റൊരു ബജറ്റ് ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജില്ലാപ്രസിഡന്റ് എ. നാഗേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. മെംബര്‍ഷിപ് അവലോകന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, സഹസംഘടന സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: