കൊച്ചി: ചെന്നൈയിലെ ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ച ഫുസോ ട്രക്കുകള്‍ തായ്ലന്റിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളായി.
ഡെയ്മ്ലര് എജിയുടെ സബ്സിഡിയറി കമ്പനിയായ മിക്സുബിഷി ഫുസോ ട്രക്ക് ആന്റ് ബസ് കോര്പറേഷന് ജപ്പാന് ആണ് ചെന്നൈയില്‍ ഫുസോ ബ്രാന്റില്‍ ട്രക്കുകള്‍ നിര്‍മിച്ച് ഏഷ്യന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുവരുന്നത്. ഫുസോ ട്രക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ഭാരത് ബെന്‍സ് ട്രക്കുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്.
നിര്‍മാണാവശ്യങ്ങള്‍ക്കുള്ള കോണ്‍ക്രീറ്റ് തയ്യാറാക്കുന്നതിന് സഹായകമായ മിക്സര്‍ ഘടിപ്പിച്ചിട്ടുള്ള എഫ്ജെ 2528 സി ട്രക്കുകളാണ് തായ്ലന്റിലേക്ക് കയറ്റി അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: