പുഴവാത്: പാചകവാതകത്തിന്റെയും പെട്രോള്‍,ഡീസല്‍ എന്നിവയുടെയും വില കുറഞ്ഞപ്പോള്‍ പുഴവാത് മാരുതിഹോട്ടലില് ഊണിന് അഞ്ചു രൂപ കുറച്ചു.പുഴവാത് മാരുതിഭവനില് രവീന്ദ്രന്‍നായരാണ് കഴുത്തറപ്പന്വില ഈടാക്കുന്നവര്‍ക്ക് മാതൃകയായി മാറുന്നത്.
പച്ചക്കറികള്‍ക്കും പാചകവാതകത്തിനും വിലകുറഞ്ഞതാണ് രവീന്ദ്രന്‍നായരെ വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. മിക്ക ഹോട്ടലുകളിലും വില ഉയര്‍ത്താന്‍ തക്കം നോക്കിയിരിക്കുമ്പോഴാണ് രവീന്ദ്രന്‍നായര്‍ ഭക്ഷണവില കുറച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നവര്ഷത്തിലധികമായി പുഴവാതുകാരുടെ പ്രീയപ്പെട്ട രവിച്ചേട്ടന് ഊണിന് 45 രൂപ മാത്രമാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ 40 രൂപയാക്കി. മീനുള്‍പ്പെടെ വിഭവ സമൃദ്ധമായ ഈണാണ് ഇവിടെ വിളമ്പുന്നത്്.
ചങ്ങനാശേരി ബാറിലെ അഭിഭാഷകര്‍,റവന്യൂടവ്വറിലെ സര്‍ക്കാര്‍ ജീവനക്കാര്‍,തൊഴിലാളികള്‍,തുടങ്ങി നിരവധി ആളുകളാണ് ഇവിടെ ഊണ് കഴിക്കാനെത്തുന്നത്. രവീന്ദ്രന്‍നായര്‍ക്ക് സഹായിയായി മകന് ജയചന്ദ്രനും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: