ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പിണറായി വിജയനോടുള്ളത് വൈരനിര്യാതന ബുദ്ധിയെന്ന് ഇ.പി ജയരാജന്. ഇത് ഒരുതരം അസൂയയാണ്.വി.എസ്. ബാഹ്യശക്തികളുടെ പിടിയിലാണ്.
വിഎസിനു പ്രായാധിക്യത്തിന്റെ പ്രശ്നങ്ങളുണ്ടെന്നും ഇ.പി. ജയരാജന് കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയരാജന് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.
ടി.പി.വധക്കേസില്‍ വി.എസിന്റെ നിലപാട് അംഗീകരിക്കാനാകില്ല. പി.കെ. കുഞ്ഞനന്തനെക്കുറിച്ച് വിഎസിനു ഒന്നുമറിയില്ലെന്നും ഇ.പി. ജയരാജന് പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥിയെന്നകാര്യത്തില് സംശയമില്ല. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഈ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നും ഇ.പി.ജയരാജന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: