എരുമപ്പെട്ടി: എരുമപ്പെട്ടി-കടങ്ങോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ അറവുമാലിന്യം തള്ളുന്നു. ചിറമനേങ്ങാട്, ഇയ്യാല്‍ പാടശേഖരങ്ങളില്‍ അറവുമാലിന്യം നിക്ഷേപിക്കുന്നത്. ദുര്‍ഗന്ധം മൂലം ഈ പരിസരത്തുകൂടി മുക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്കൂട്ടം കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും ജീവനും ഭീഷണിയാവുന്നു.
കാര്യമായ അറവുശാലകളോ മാലിന്യപ്രശ്നങ്ങളോ ഇല്ലാത്ത കടങ്ങോട് പഞ്ചായത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ ചിറമനേങ്ങാടും ഇയ്യാല്‍ പാടശേഖരങ്ങളിലും അറവുമാലിന്യമെത്തുന്നത്.
ഭൂരിഭാഗവും സമീപജില്ലകളില്നിന്നാണ്. ദിനം പ്രതിരാവും പകലുമില്ലാതെ വന്‍തോതിലാണ് അറവുമാലിന്യങ്ങല് നിക്ഷേപിക്കുന്നത്. വര്‍ഷങ്ങളായി മാലിന്യം മൂലം പൊറുതിമുട്ടുന്ന ജനം നിരവധി തവണ പരാതി പറഞ്ഞിട്ടും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ഇതുവരെയും ചെറുവിരലനക്കാന്‍ പോലും പഞ്ചായത്തിനോ പോലീസിനോ കഴിഞ്ഞിട്ടില്ല.
മാസങ്ങള്‍ക്ക്മുമ്പ് ചിറമനേങ്ങാട് ഭാഗത്തുനിന്നും പോലീസും പഞ്ചായത്തധികൃതരും നിക്ഷേപിച്ചവരെ കയ്യോടെ പിടികൂടിയിട്ടും മാലിന്യം സംഭവസ്ഥലത്തുതന്നെ കുഴിച്ചുമൂടിയതല്ലാതെ മറ്റ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നുള്ള ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: