ചാലക്കുടി:പശ്ചിമഘട്ട മലനിരകളില്‍ വരെ അത്യപൂര്‍വ്വമായി കണ്ടു വരുന്ന ഔഷധ സസ്യങ്ങളുടെ സംരക്ഷകനായ മുരിങ്ങൂര്‍ സ്വദേശി കുമരപ്പിള്ളി രാമാനുജ മേനോന്റെ മകന് സുരേഷിന് ഇത്തവണത്തെ സംസ്ഥാന വനമിത്ര പുരസ്ക്കാരം. കഴിഞ്ഞ 22 വര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ ഒരേക്കര്‍ സ്ഥലത്ത് അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിച്ച് സംരക്ഷിച്ചു വരികയാണ്. പരിസ്ഥിതി സംരക്ഷണം, അപൂര്‍വ്വ ജൈവ ഔഷധ സംരക്ഷണം,
വനവത്ക്കരണം,എന്നിവയെല്ലാം മുന്‍ നിര്‍ത്തയാണ് വനമിത്ര പുരസ്ക്കാരം നല്‍കിയാദരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഏകദേശം 400 ല്‍പരം അപൂര്‍വ്വ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണിവിടെ.ചെറിയ തോതിലായിരുന്നു തുടക്കം. തറവാട്ടില്‍ നിന്ന് ഭാഗം കിട്ടിയ ഒരേക്കര്‍ സ്ഥലം വനം പോലെയാക്കി മാറ്റി സുരേഷ്.
നട്ട് ഉച്ചക്ക് പോലും വെളിച്ചം കുറവാണിവിടെ. ഇവിടെ എത്തിയാല്‍ ഏതോ വലിയ കാട്ടില്‍ ചെന്ന പോലെയാണ് അനുഭവപ്പെടുക. മാരക രോഗങ്ങള്‍ക്ക് വരെ പ്രതിവിധിയായുള്ള അപൂര്‍വ്വയിനം മരുന്നുകളുടെ വിപുല ശേഖരം തന്നെയുണ്ടിവിടെ.ക്യാന്‍സര്‍ പോലൂള്ള മാറാഗരോഗത്തിനുള്ള ലക്ഷമി തരു, മുള്ളാത്ത, പ്രമേഹ രോഗത്തിനുള്ള കാടമൃത്,ഏകനായകവും ഇവിടെയുണ്ട്.അതിരാത്രത്തിന് ഉപയോഗിക്കുന്നതും,വളരെ അപൂര്‍വ്വമായി കണ്ടു വരുന്ന സോമലതയും ഇവിടെ സുലഭം. ക്യാന്‍സര്‍,പ്രമേഹം,അള്്സര്,അപസ്മാരം,ഹൃദയ സംബന്ധമായ രോഗങ്ങള്‍,ആസ്തമ,കരപ്പന്, തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒറ്റമൂലിയടക്കമുള്ള അപൂര്‍വ്വ ഔഷധങ്ങളുടെ കലവറായിണിവിടെ.
രക്തനെല്ലി,രാമനാമപച്ച, തുടങ്ങിയ വിലയേറിയതും കിട്ടുവാന്‍ തന്നെയില്ലാത്തതുമായ ഔഷധ സസ്യങ്ങള്‍ കാണുവാനൂം പരിചയപ്പെടുവാനും നിരവധി പേരാണിവടെയെത്തുന്നത്. സാധരണക്കാരന് മുതല്‍ റിസര്‍ച്ച് നടത്തുന്നവര്‍ വരെ നിത്യസന്ദര്‍ശകരാണിവിടെ. ഇവിടെയെത്തുന്നവര്‍ക്ക് ഓരോ ഔഷധ സസ്യങ്ങളെയും അടുത്തറിയാന്‍ ശാസ്ത്ര നാമം അടക്കം ബോര്‍ഡുകള്‍ ഉണ്ട് ഓരോന്നിലും സ്ഥാപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന് തന്റേതായ ഒരു മാതൃക സൃഷ്ടിക്കുകയാണിവിടെ സുരേഷ്. ജീവന്റെ തുടിപ്പുകള്‍ നില നിര്‍ത്തുന്ന നിരവധിയായ സസ്യങ്ങള്‍ യഥേഷ്ടം തഴച്ചു വളരുകയാണിവെടെപാരമ്പര്യത്തിന്റെയോ പൈതൃകത്തിന്റെയോ പിന്തുണയില്ലാതെ പരിസ്ഥിതിയോടുള്ള ഒടുങ്ങാത്ത ആഗ്രഹമാണ് സൂരേഷിനെ ഇവിടെ വരെ എത്തിച്ചത്.
തൃശ്ശൂര്‍ അഡ്വജര്‍ ക്ലബ്ബ് അംഗം,ഗ്രീന്ക്യാപ്പ് നെയ്ച്ചര്ക്ലബ്ബ്,ലൈഫ് ഫോഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി.
സംഘടനകളിലെ സജീവ പ്രവര്‍ത്തകനായ സുരേഷിപ്പോള്‍,സ്ക്കൂളുകള്‍,വനംവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികളിലും ക്ലാസ്സുകളും മറ്റും എടുത്തുവരുന്നുണ്ട്.സാമൂഹ്യ സാംസ്ക്കാരിക സാമുദായിക രംഗത്തും സജീവമാണ്.കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഇവിടുത്തെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയം മുഴുവന്‍ തന്റെ സ്വന്തമായ കാടിനുള്ളിലെ മരങ്ങളെയും സസ്യങ്ങളെയും സംരക്ഷിച്ച് അവിടെ ജീവിക്കുകയാണ് സുരേഷ്.
ഏപ്രില്‍ മാസത്തില്‍ തിരുവന്തപുരത്ത് വെച്ച് നടക്കുന്ന കാനന സംഗമം പരിപാടിയില്‍ വെച്ച് വനമിത്ര പുരസ്ക്കാരം സുരേഷിന് നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാര്യ.കവിത.മക്കള്‍ കൃഷ്ണാജ്ഞന,കൃഷ്ണാജ്ഞലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: