തൃശൂര്‍: മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തുന്ന നടപടികളിലേക്ക് ജില്ല ഭരണകൂടം നീക്കം തുടങ്ങി. പോലീസിന്റെ റിപ്പോര്‍ട്ട്് ലഭിച്ചാലുടന്‍ അവ പരിശോധിച്ച് കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുണ്ടാകുമെന്ന് ജില്ല കളക്ടര്‍ എം.എസ്.ജയപറഞ്ഞു. നിസാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതുവരെ നിസാമിനെതിരെയുണ്ടായിട്ടുള്ള കേസുകളുടെ വിശദാംശങ്ങള്‍ കാപ്പ ചുമത്തുന്നതിന് മുമ്പ് പരിശോധിക്കും. എത്ര കേസുകളില്‍ ശിക്ഷിക്കപ്പെട്ടു, എത്ര കേസുകളില്‍ ശിക്ഷ അര്‍ഹിച്ചിരുന്നു എന്നെല്ലാം പരിശോധിക്കും. ജില്ല മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ല കളക്ടറാണ് കാപ്പ ചുമത്താന്‍ ഉത്തരവിടുക.
പോലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് ഒട്ടും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. നിസാം ഒതുക്കിത്തീര്‍ത്ത കേസുകളടക്കം പരിശോധിക്കും. ഈ കേസുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇതുവരെയും ഒരു കേസിലും നിസാം ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് കാപ്പ ചുമത്താന്‍ കഴിയില്ലെന്ന നിയമതടസം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും അത് സാങ്കേതികം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നുണ്ടെങ്കില് കാപ്പ ചുമത്താമെന്ന് വിദഗ്ധര്‍ പറയുന്നു. പോലീസ് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്.നിശാന്തിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: