കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയില്‍ സിപിഎം ബോധപൂര്‍വ്വമായി സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നില്‍ ബൈക്കിലെത്തി പ്രകോപനമുണ്ടാക്കിയ ലഹരിക്കടിമപ്പെട്ട ഡിവൈഎഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് വരുത്തി തീര്‍ത്ത് സിപിഎമ്മുകാര്‍ നടത്തിയ പ്രതിഷേധവും പരാക്രമവും നാടിനെ ഭീതിയിലാഴ്ത്തുകയാണെന്ന് ബിജെപി പറഞ്ഞു.
പ്രകടനത്തിന്റെ മറവില്‍ ബിജെപിയുടെ ഫഌക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിക്കുകയും യുവമോര്‍ച്ച പ്രവര്ത്തകന് അനന്തകൃഷ്ണനെ മര്‍ദ്ദിക്കുകയും ചെയ്ത നടപടി അപലപനീയമാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎമ്മുകാര്‍ നഗരത്തില്‍ വിളയാട്ടം നടത്തിയത്.ഈ മേഖലയില്‍ കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മില്‍ നിന്നും ഡിവൈഎഫ്ഐയില്‍ നിന്നും നിരവധി ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത് തടയാനാണ് അക്രമം അഴിച്ച് വിടുന്നത്.
കഴിഞ്ഞ എതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തുടര്‍ച്ചയായുള്ള സിപിഎം ക്രിമിനലുകളുടെ ആക്രമണത്തെ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുക്കണക്കിന് പേര് പങ്കെടുത്തു. പ്രതിഷേധ യോഗത്തില്‍ ഏ.ആര്.ശ്രീകുമാര്‍,ടി.ബി.സജീവന്,പോണത്ത് ബാബു,കെ.പി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: