ചാലക്കുടി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പച്ച കേസ്സില്‍ ഒരാളെ ചാലക്കുടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കെ.തോമസ് അറസ്റ്റ് ചെയ്തു. കോടശേരി നായരങ്ങാടി സ്വദേശി കൊടംപറമ്പില് വീട്ടില്‍ രാജേഷ്(32)നെയാണ് അറസ്റ്റ് ചെയ്തത്.
അയല്‍വാസിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പ്രതി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. നിരവധി കേസ്സുകലിലെ പ്രതിയാണ് പിടിയിലായ രാജേഷ്.
ചാലക്കുടി സ്വദ്വേശിയായ അധ്യാപകനെ പ്രലോഭിപ്പിച്ച് അതിരപ്പിള്ളി സ്വദേശിനിയായ യുവതിയുമൊത്ത് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി അധ്യാപകനില്‍ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലും നിരവധി കളവുകേസ്സുകളില്‍ പ്രതിയായ ഷാഹുല്ഹമീദുമായി ചാലക്കുടിയില്‍ നിന്നും ബൈക്ക് മോഷണം നടത്തിയതിനും വെള്ളിക്കുളങ്ങര സ്റ്റേഷന് പരിധിയില്‍ ചാരായം കടത്തിയതിനും തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കളവ് കേസ്സിലെ പ്രതിയെ ജയില്‍ചാടാന്‍ സഹായിച്ചതിനും ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ട്.
അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ പോലീസുകാരായ സാദത്ത് സി.എ, ജോണ്സണ് കെ.ജെ, എ.സതീശന്, സി.ബി.ഷെറിന്, വി.യു.സില്‍ജോ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: