പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്യൂണിയന്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ ധര്‍ണയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കുചേര്‍ന്നു.
പാലക്കാട്ട് ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടന്ന ധര്‍ണ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി സെക്രട്ടറി എം വി പത്മനാഭന് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിണ്ട് എ.പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെ സുധാകരന് (ബിഎംഎസ്), അബ്ദുള്‍ അസീസ് (യുടിയുസി), പി മുസ്തഫ (എസ് ടിയു), പി സുരേന്ദ്രന്, കെ വേലു (എഐടിയുസി) എന്നിവര്‍ സംസാരിച്ചു.
ചിറ്റൂരില്‍ വിജയന് കുനിശേരി ഉദ്ഘാടനം െചയ്തു. സ കെഎ ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. വി സി കാര്‍ത്യായനി (സിഐടിയു), വി കെ ചന്ദ്രന് (എച്ച്എംഎസ്), സുന്ദരന്‍ (ബിഎംഎസ്), രാമനാഥന് (എഐയുടിയുസി) എന്നിവര്‍ സംസാരിച്ചു. നാരായണന് സ്വാഗതവും കെ മുത്തു നന്ദിയും പറഞ്ഞു.
പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സിഐടിയു ജില്ലാ സെ ക്രട്ടറി പികെ ശശി ഉദ്ഘാടനം ചെയ്തു. സന്ദീപ് കൊളളനൂര്‍ (ഐഎന്‍ ടിയുസി) അധ്യക്ഷതവഹിച്ചു. കെആര്‍ രാജന് (ബിഎംഎസ്), കെ.മല്ലിക (എഐടിയുസി സംസ്ഥാന സെക്രട്ടറി), സെയ് താലി (ഐഎന്‍ടിയുസി), സി അബ്ദു (എസ്ടിയു) എന്നിവര്‍ സംസാരിച്ചു.
ആലത്തൂരില്‍ എം.ചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെ യ്തു. കെഎന്‍ നാരായണന്, ടികെ അച്യുതന്, സി ക ഗോപാലന് എന്നിവര്‍ സംസാരിച്ചു. അട്ടപ്പാടിയില്‍ ഐഎന്‍ടിയുസി നേതാവ് കെ അപ്പു ഉദ്ഘാടനം ചെയ്തു.
രഘൂത്തമന് സ്വാഗതം പറഞ്ഞു. ജോസ് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.സി ജയപാലന്, കെകെ രാഘവന്, റോയി ജോസഫ്,വി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട്ട് നടന്ന ധര്‍ണ എസ്ടിയു നേതാവ് കല്ലടി അബൂബക്കര്‍ ഉദ് ഘാടനം ചെയ്തു. എസ്ബി രാജു, വിഎ മുരുകന് എന്നിവര്‍ സംസാരിച്ചു.
കോര്‍പറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ഉദാരവല്‍ക്കരണ നയം ഉപേക്ഷിക്കുക, കല്‍ക്കരി സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ഓര്‍ഡിനന്‍സുകള്‍ പിന്‍വലിക്കുക, തൊഴിലുടമകളെ സഹായിക്കുന്ന തൊഴില്‍നിയമ ഭേദഗതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയനുകള്‍ അഖിലേന്ത്യാ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: